HONESTY NEWS ADS

ഇടുക്കി കൊമ്പിടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പൊള്ളലേറ്റു മരിച്ച നിലയില്‍

ഇടുക്കി: കൊമ്പിടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പൊള്ളലേറ്റു മരിച്ച നിലയില്‍

കൊമ്പിടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പൊള്ളലേറ്റ് മരിച്ചു. വീട് പൂര്‍ണമായും അഗ്‌നിക്കിരയായി. പ്രദേശവാസിയായ ശുഭ, ശുഭയുടെ അമ്മ, രണ്ട് ആണ്‍മക്കളുമാണ് എന്നിവര്‍ താമസിച്ച വീടാണ് കത്തിനശിച്ചത്. ഇവരാണ് മരിച്ചതെന്ന് സംശയിക്കുന്നു. നാലു വയസ്സുകാരന്‍ അഭിനവിന്റെ മൃതദേഹം മാത്രം തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ ഇടുക്കി അടിമാലി ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തൂവല്‍ പോലീസ് അന്വേഷണം തുടങ്ങി.


ശനിയാഴ്ച വൈകുന്നേരം വീടിന് സമീപമെത്തിയ പ്രദേശവാസിയാണ് ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കുര അടക്കം കത്തി നശിച്ച നിലയില്‍ കണ്ടത്. വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന അഭിനവിനെ നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസും അടിമാലി അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വീടിന് എങ്ങനെ തീ പിടിച്ചു എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS