HONESTY NEWS ADS

തീയറ്ററിൽ നിന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പെൺകുട്ടിയുടെ കോൾ; അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ

സിനിമ കണ്ടുകൊണ്ടിരിക്കേ തീയറ്ററിൽ വച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

സിനിമ കണ്ടുകൊണ്ടിരിക്കേ തീയറ്ററിൽ വച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയില്‍ സ്വദേശി നാലുകുടിപറമ്പില്‍ സി വി മന്‍സിലില്‍ താമസിക്കുന്ന ഇര്‍ഫാന്‍(18) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ശ്രീ തീയറ്ററിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. 


സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്ന കക്കോടി സ്വദേശിനിയായ പെണ്‍കുട്ടിയോട് ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ഇതുപ്രാകാരം കസബ എസ്‌ഐ സുനില്‍ കുമാര്‍, എഎസ്‌ഐമാരായ രജീഷ്, സജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജീവ് കുമാര്‍ പാലത്ത്, ലാല്‍ സിതാര എന്നിവര്‍ ചേര്‍ന്നാണ് ഇര്‍ഫാനെ കസ്റ്റഡിയില്‍ എടുത്തത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS