സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവൻ 320 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 70,440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8805 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7255 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
മെയ് ആറിന് ശേഷം ആദ്യമായി ചൊവ്വാഴ്ച സ്വർണവില 72,000 ത്തിന് താഴെയെത്തിരുന്നു. 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത്. എന്നാൽ സ്വർണാഭരണ പ്രേമികളുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് ഇന്ന് സ്വർണവില വീണ്ടും തലപൊക്കിയിട്ടുണ്ട്.
മെയ് മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
മെയ് 1 - ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ
മെയ് 2 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
മെയ് 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,040 രൂപ
മെയ് 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 70,200 രൂപ
മെയ് 6 - ഒരു പവൻ സ്വർണത്തിന് 2000 രൂപ ഉയർന്നു. വിപണി വില 72,200 രൂപ
മെയ് 7 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 72,600 രൂപ
മെയ് 8 - ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു. വിപണി വില 73,040 രൂപ
മെയ് 9 - ഒരു പവൻ സ്വർണത്തിന് 920 രൂപ കുറഞ്ഞു. വിപണി വില 72,120 രൂപ
മെയ് 10 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 72,360 രൂപ
മെയ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,360 രൂപ
മെയ് 12 - രു പവൻ സ്വർണത്തിന് 1320 രൂപ കുറഞ്ഞു. വിപണി വില 71,040 രൂപ
മെയ് 13 - ഒരു പവൻ സ്വർണത്തിന് 960 രൂപ കുറഞ്ഞു. വിപണി വില 70,120 രൂപ
മെയ് 14 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 70,440 രൂപ