
കട്ടപ്പന പവിത്ര ഗോൾഡ് എംഡി സണ്ണി ഫ്രാൻസിസ് പുളിക്കൽ അന്തരിച്ചു. പവിത്ര ഗോൾഡിലെ ലിഫ്റ്റ് അപകടത്തിലാണ് സണ്ണി ഫ്രാൻസിസ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയോടെയാണ് അപകടം ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് പരിശോധിക്കുന്നതിനായി അദ്ദേഹം ലിഫ്റ്റിൽ കയറി. ഇതിനിടെ അതിവേഗം ലിഫ്റ്റ് മുകളിലേക്ക് ഉയരുകയും തലയിടിച്ച് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
വൈദ്യുതിയും മുടങ്ങി ലിഫ്റ്റിൽ കുടുങ്ങിയതിനെ തുടർന്ന് ഇദ്ദേഹത്തെ പുറത്ത് എത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് ലിഫ്റ്റിൽ നിന്നും സണ്ണിയെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കട്ടപ്പന സെൻറ് ജോൺസ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.