HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കാലവർഷം ഇതാ എത്തുന്നു; ഇക്കുറി പെരുമഴക്ക് സാധ്യത, 104% ൽ കൂടുതൽ മഴ ലഭിക്കാം

കാലവർഷം ഇതാ എത്തുന്നു; ഇക്കുറി പെരുമഴക്ക് സാധ്യത, 104% ൽ കൂടുതൽ മഴ ലഭിക്കാം

ആന്‍ഡമാൻ കടലിൽ കാലവര്‍ഷം 9 ദിവസം മുന്നെ എത്തിയിരിക്കുകയാണ്. സാധാരണ ഗതിയിൽ മെയ് 22 നാണ് കാലവർഷം ആൻഡമാനിൽ എത്തേണ്ടത്. ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. ആൻഡമാനിൽ നിന്ന് കാലവർഷം കേരളത്തിലെത്താൻ സാധാരണ ഗതിയിൽ 10 ദിവസമാണ് വേണ്ടത്. എന്നാൽ എപ്പോഴും അങ്ങനെതന്നെയാകണമെന്നില്ലെന്നാണ് കാലാവസ്ഥ വിദഗ്ദർ പറയുന്നത്. എപ്പോൾ വേണമെങ്കിലും കാലവർഷം കേരളത്തിലെത്താമെന്നിരിക്കെ ഈ വർഷത്തെ മൺസൂണിൽ സാധാരണയോ അതിലധികമോ മഴ ലഭിക്കുമെന്നാണ് ഐ എം ഡി പറയുന്നത്.


ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസ കാലയളവിൽ ശരാശരിയായ 868.6 മില്ലിമീറ്ററിൽ കൂടുതൽ മഴ ഇത്തവണ ലഭിക്കാനാണ് സാധ്യതെയെന്നാണ് ഐ എം ഡി പറയുന്നത്. 2025 ലെ മൺസൂൺ സീസണിൽ (ജൂൺ മുതൽ സെപ്റ്റംബർ വരെ) സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഐ എം ഡി വിവരിച്ചു. ദീർഘകാല ശരാശരിയുടെ 104% ൽ കൂടുതൽ മഴ ലഭിച്ചേക്കും. 2024 ൽ,മൺസൂൺ സീസണിൽ ദീർഘകാല ശരാശരിയുടെ 106% ലഭിച്ചു. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കൂടുതൽ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഐ എം ഡി സൂചന നൽകിയിട്ടുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA