ആശ്വാസം, അടുത്ത മാസം വൈദ്യുതി ബില്ല് കുറയും; ഇന്ധന സർചാർജ് നിരക്ക് കുറച്ച് കെഎസ്ഇബിയുടെ ഉത്തരവ്

ആശ്വാസം, അടുത്ത മാസം വൈദ്യുതി ബില്ല് കുറയും; ഇന്ധന സർചാർജ് നിരക്ക് കുറച്ച് കെഎസ്ഇബിയുടെ ഉത്തരവ്

സംസ്ഥാനത്ത് ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. ഇതോടെ പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ ഓരോ യൂണിറ്റിനും എട്ട് പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം അഞ്ച് പൈസയായും ഏഴ് പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവായിട്ടുണ്ട്. 


ഈ വർഷം തന്നെ ഏപ്രിൽ മാസത്തിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജിൽ കുറവ് വരുത്തിയിരുന്നു. അതേസമയം ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീൻ താരിഫിലുള്ളവരെയും ഇന്ധന സര്‍ചാര്‍‍ജ്ജില്‍ നിന്നും പൂർണ്ണമായും ഒഴിവാക്കിയിട്ടുമുണ്ടെന്നും കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS