
കൊച്ചി നഗരസഭയിലെ ഉന്നത ഉദ്യഗസ്ഥ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ. ബിൽഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്വപ്‍നയെയാണ് വിജിലൻസ് കൈക്കൂലിയുമായി കയ്യോടെ പിടികൂടിയത്. കെട്ടിട പെർമിറ്റ് നൽകുന്നതിന് ആവശ്യപ്പെട്ട കൈകൂലി മേടിക്കവെയാണ് സ്വപ്ന വലയിലായത്. വൈറ്റില സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്‌പെക്ടർ ആണ് സ്വപ്ന. കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ 15,000 രൂപയാണ് കൈകൂലി വാങ്ങിയത്.
കൈക്കൂലി കിട്ടാനായി ജനുവരി നൽകിയ അപേക്ഷ 4 മാസം സ്വപ്ന പിടിച്ചു വെച്ചതായി കണ്ടെത്തിയെന്ന് വിജിലൻസ് എസ് പി വ്യക്തമാക്കി. കെട്ടിട നിർമാണത്തിനുള്ള അനുമതി പല പല കാരണങ്ങളാൽ വൈകിച്ച സ്വപ്ന, കൈകൂലി തന്നാൽ ശരിയാക്കി തരാമെന്ന് അപേക്ഷകനെ അറിയിച്ചിരുന്നു. ഇക്കാര്യം അപേക്ഷകൻ വിജിലൻസനെ പരാതിയായി അറിയിക്കുകയായിരുന്നു. പരാതിക്കാരൻ നൽകിയ വിവരം അനുസരിച്ചാണ് വിജിലൻസിന്‍റെ നടപടി. സ്വപ്നയുടെ അറസ്റ്റ് രേഖപെടുത്തിയതായി വിജിലൻസ് എസ് പി അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.