HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം; കാണാതായ ഒമ്പതു വയസുകാരിക്കായി തെരച്ചിൽ, പ്രതികൂല കാലാവസ്ഥ വെല്ലുവിളി

മാനന്തവാടി അപ്പപ്പാറയിൽ കൊല്ലപ്പെട്ട പ്രവീണയുടെ മകൾക്കായി തെരച്ചിൽ തുടരുന്നു

മാനന്തവാടി അപ്പപ്പാറയിൽ കൊല്ലപ്പെട്ട പ്രവീണയുടെ മകൾക്കായി തെരച്ചിൽ തുടരുന്നു. ഒമ്പതു വയസ്സുള്ള മകളെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. പ്രവീണയെ കൊലപ്പെടുത്തിയ പങ്കാളി ദിലീഷിനായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രവീണയും മക്കളും താമസിച്ചിരുന്നത് അപ്പപ്പാറ വാകേരിയിലാണ് . വന്യജീവി ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത് ആശങ്ക ജനകമാണ്. പ്രവീണയുടെ മറ്റാരു മകൾ കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടുപോയോ കുട്ടി ഓടിപ്പോയതാണോ എന്നതിൽ അവ്യക്തതതയുണ്ട്.അപ്പപ്പാറയിലെ എസ്റ്റേറ്റ് മേഖലയിൽ ഒറ്റപ്പെട്ട സ്ഥലത്താണ് പ്രവീണ താമസിച്ചിരുന്നത്. വന്യമൃഗങ്ങളുള്ള മേഖലയിൽ വെച്ച കുട്ടിയെ കാണാതായതിൽ ആശങ്കയുണ്ട്. പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയാണ്. പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്നാണ് വനമേഖലയിലടക്കം തെരച്ചിൽ നടത്തുന്നത്. ഇതിനിടെ, കഴുത്തിലും ചെവിക്കും വെട്ടുകൊണ്ടു പരിക്കേറ്റ  14 വയസുകാരിയായ മൂത്തമകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA