
ഓപ്പറേഷൻ സിന്ദൂറിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു. ആന്ധ്രയിലെ സത്യസായി ജില്ല സ്വദേശി എം മുരളി നായികാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിലാണ് മുരളി നായികിന് വീരമൃത്യു. ഗുരുതരമായി പരിക്കേറ്റ മുരളിയെ ദില്ലിക്ക് എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 27 വയസുള്ള മുരളി നായിക് അവിവാഹിതനാണ്. മുരളി നായികിന് ആന്ധ്ര ഗവർണർ ആദരാജ്ഞലി അർപ്പിച്ചു.