HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

Carmel International Language Zone: Idukki, Cheruthoni

മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയാക്കി 2025-26  അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകി.


സർക്കാർ,എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നടക്കുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട,അൺ-എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പടെ ആകെ 4,42,012 ഹയർസെക്കണ്ടറി സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ്. മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് ജൂൺ 2ന് വൈകിട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 3ന് രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് 5 മണി വരെ നേടാം. ഇതിനോടൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.  മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA