
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിച്ച് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പിന്തുണ അറിയിച്ചത്. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണം എന്ന് പാകിസ്താൻ ആവശ്യപ്പെട്ടതിന് പിന്നാലെ റഷ്യ നിലപാട് വ്യക്തമാക്കിയത്. യു എൻ സെക്യൂരിറ്റി കൗൺസിൽ ഇന്ത്യ- പാക് സംഘർഷ സാഹചര്യം ചർച്ച ചെയ്യും.
ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിൽ പുടിൻ ദുഃഖം രേഖപ്പെടുത്തി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യ പിന്തുണയും അറിയിച്ചു. ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോസ്കോയിലെ പാക് അംബാസിഡർ സഹായം തേടി റഷ്യ സമീപിച്ചിരുന്നു ഇതിന് പിന്നാലെയാണ് റഷ്യ ഇന്ത്യക്ക് പിന്തുണ അറിയിച്ചത്.
ഇന്ത്യയിലെത്തിയ ജാപ്പനീസ് പ്രതിരോധമന്ത്രിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ കൂടുതൽ ശക്തമാക്കുന്ന ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നു. ഇന്ത്യ പാക് സംഘർഷ സാഹചര്യം യു എൻ സെക്യൂരിറ്റി കൗൺസിൽ ചർച്ച ചെയ്യും. പാകിസ്താന്റെ അഭ്യർത്ഥന പ്രകാരമാണ് ചർച്ച. പാകിസ്താന് ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ലെന്ന പ്രഖ്യാപനം വിഡ്ഢിത്തമെന്നും സിന്ധു നദിയിലെ വെള്ളം ശേഖരിക്കാൻ ഉള്ള സ്റ്റോറേജ് ഡാമുകൾ നമുക്കില്ല എന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മോയ്ത്ര പറഞ്ഞു.