
ആനച്ചാൽ ഈട്ടിസിറ്റിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട മിനി ടിപ്പർ പിന്നോട്ട് ഉരുണ്ട് നീങ്ങി സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികനായ മുതുവാന്‍കുടി സ്വദേശി ശരണിന് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ആനച്ചാലിൽ നിന്നും ഈട്ടിസിറ്റി ഭാഗത്തേക്ക് കയറ്റം കേറുന്നതിനിടെ നിയന്ത്രണം നഷ്ടമായ മിനി ടിപ്പർ പിന്നോട്ട് ഉരുണ്ട് നീങ്ങുകയും തൊട്ടു പിറകിൽ വരുകയായിരുന്ന സ്കൂട്ടറിന് മുകളിലൂടെ കയറി ഇറങ്ങിയ ശേഷം പാതയോരത്തെ കൽ കെട്ടിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനായ യുവാവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈട്ടി സിറ്റിയിലെ ഒരു റിസോർട്ടിൽ വയറിങ് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.