HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിൽ മരം വീണു, താറുമാറായി ട്രെയിൻ ​ഗതാ​ഗതം, പുനസ്ഥാപിക്കാൻ ശ്രമം

Carmel International Language Zone: Idukki, Cheruthoni

കോഴിക്കോടും ആലുവയിലും കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി വീണ് അപകടം. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു.  വീടിന്റെ മേൽക്കൂര റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈൻ ഉൾപ്പെടെ കാറ്റിൽ തകർന്നു. അപകടത്തെ തുടർന്ന് ട്രെയിൻ സർവീസ് നിർത്തിവെച്ചു. അരമണിക്കൂറിനകം ​ഗതാ​ഗതം പുനസ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു


കൊച്ചി ആലുവ അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിലേക്കും മരം വീണു. ഇരുഭാ​ഗത്തേക്കുമുള്ള ട്രാക്കുകളിലും മരം വീണതോടെ ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടിരിക്കുകയാണ്. എറണാകുളം ഭാ​ഗത്തേക്കുള്ള ട്രെയിനുകൾ അങ്കമാലിയിൽ പിടിച്ചിട്ടിരിക്കുകയാണ്. തൃശ്ശൂർ ഭാ​ഗത്തേക്കുള്ള ട്രെയിനുകൾ എറണാകുളത്തും പിടിച്ചിട്ടിരിക്കുകയാണ്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA