HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കനത്ത മഴ: വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ SMS ആയി ലഭിക്കും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

കനത്ത മഴ: വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ SMS ആയി ലഭിക്കും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉണ്ടായേക്കാവുന്ന വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുതി ബില്‍ വിവരങ്ങളും SMS ആയി ലഭിക്കുമെന്ന് കെ എസ് ഇബി. മുന്നറിയിപ്പുകളും വൈദ്യുതി ബില്‍ വിവരങ്ങളും SMS ആയി ഉപഭോക്താക്കളെ യഥാസമയം അറിയിക്കാനുള്ള കെ എസ് ഇ ബിയുടെ സംവിധാനമാണ് ‘ബില്‍ അലെര്‍ട്ട് & ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം’.


ഫേസ്ബുക്ക് പോസ്റ്റ്:

അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉണ്ടായേക്കാവുന്ന വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുതി ബില്‍ വിവരങ്ങളും SMS ആയി ഉപഭോക്താക്കളെ യഥാസമയം അറിയിക്കാനുള്ള കെ എസ് ഇ ബിയുടെ സംവിധാനമാണ് ‘ബില്‍ അലെര്‍ട്ട് & ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം’.


ട്രാന്‍സ്‌ഫോര്‍മറിലും വൈദ്യുതി ലൈനിലും ഉണ്ടാകുന്ന തകരാറുകള്‍കാരണം അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതിതടസ്സം സംബന്ധിച്ച അറിയിപ്പുകളും വൈകാതെ ഈ സംവിധാനത്തിലൂടെ ലഭിക്കും. തകരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വൈദ്യുതി പുന:സ്ഥാപനത്തിന് പ്രതീക്ഷിക്കപ്പെടുന്ന കാലതാമസം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും.


വൈദ്യുതി പുന:സ്ഥാപിച്ചു എന്ന അറിയിപ്പും ലഭിക്കും. ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. 13 അക്ക കണ്‍സ്യൂമര്‍ നമ്പറും, ബില്‍ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS