HONESTY NEWS ADS

 HONESTY NEWS ADS


15കാരിയെ പീഡിപ്പിക്കാൻ ശ്രമം; കുതറി ഓടി രക്ഷപ്പെട്ടു; രണ്ട് പേർ പിടിയിൽ

15കാരിയെ പീഡിപ്പിക്കാൻ ശ്രമം; കുതറി ഓടി രക്ഷപ്പെട്ടു; രണ്ട് പേർ പിടിയിൽ

കോഴിക്കോട് ചാലപ്പുറത്ത് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബിഹാർ സ്വദേശികളായ ഫൈസൽ അൻവർ(36), ഹിമാൻ അലി(18) എന്നിവരാണ് പിടിയിലായത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമം ചെറുത്ത് പെൺകുട്ടി ഓടി രക്ഷപ്പെടുന്ന ദൃശ്യം പുറത്തുവന്നു


വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ​ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെൺകുട്ടിയെ പിടികൂടുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോകാനും ശ്രമിച്ചത്. പെൺകുട്ടി ഉറക്കെ നിലവിളിക്കുന്നതും ഓടി രക്ഷപ്പെടുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം.


സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഭവ സ്ഥലത്ത് വെച്ച് സിമന്റ് നിറഞ്ഞ ഒരു ചെരുപ്പ് പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നിർമ്മാണതൊഴിൽ ചെയ്യുന്ന അതിഥി തൊഴിലാളികളാകാം പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. എഴുപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലുമാണ് പ്രതികളെ പിടികൂടാനായത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS