ഏഷ്യയിലുടനീളം അതിവേഗം പകരുന്ന കൊവിഡ് 19 കേസുകളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ. ഏഷ്യയിൽ കൊവിഡ്-19 കേസുകളുടെ വർദ്ധനവിന് പ്രാഥമികമായി കാരണം ജെഎൻ. 1 വേരിയന്റും പ്രത്യേകിച്ച് ഒമൈക്രോൺ പരമ്പരയുടെ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം ആണെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യയിൽ കൊവിഡ്-19 കേസുകളുടെ വർദ്ധനവിന് പ്രാഥമികമായി കാരണം ജെഎൻ. 1 വേരിയന്റും പ്രത്യേകിച്ച് ഒമൈക്രോൺ പരമ്പരയുടെ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം ആണെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ, ഒമിക്രോണിന്റെ ഒരു ഉപ വകഭേദമായ ജെഎൻ.1 മൂലമുണ്ടാകുന്ന കേസുകളുടെ വർദ്ധനവാണ് കാണുന്നത്. പനി, ജലദോഷം, ചുമ, മണമോ രുചിയോ നഷ്ടപ്പെടൽ എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ നേരിയതാണെങ്കിലും ഇത് വളരെ പകർച്ചവ്യാധിയായി തുടരുന്നതായി മാക്സ് ഹെൽത്ത്കെയറിലെ പൾമണോളജി ആൻഡ് പീഡിയാട്രിക് പൾമണോളജി ഡയറക്ടർ & എച്ച്ഒഡി ഡോ. ശരദ് ജോഷി പറഞ്ഞു.
2023 സെപ്റ്റംബറിൽ യുഎസിലാണ് ജെഎൻ .1 വേരിയന്റ് ആദ്യമായി കണ്ടെത്തിയതെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന എന്നിവയാണ് ഈ വകഭേദത്തിന്റെ ചില സാധാരണ ലക്ഷണങ്ങൾ. എന്നിരുന്നാലും, മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി, JN.1 ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. വയറിളക്കം, വിശപ്പില്ലായ്മ, നിരന്തരമായ ഓക്കാനം, കടുത്ത ക്ഷീണം എന്നിവയാണ് JN.1 ന്റെ മറ്റ് ലക്ഷണങ്ങൾ.
പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, പക്ഷേ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിനെ നിസ്സാരമായി കാണാനാവില്ലെന്ന് ഡോ. ശരദ് ജോഷി പറഞ്ഞു. ഈ സ്ട്രെയിൻ എല്ലാ പ്രായക്കാരെയും ബാധിക്കുമെന്നതിനാൽ നാം ജാഗ്രത പാലിക്കണമെന്നും ഗുരുഗ്രാമിലെ മെഡാന്റയിലെ ഇന്റേണൽ മെഡിസിൻ സീനിയർ ഡയറക്ടർ ഡോ. സുശീല കതാരിയ പറഞ്ഞു.
നമ്മളെയും നമ്മുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കുന്നതിന്, നല്ല ശ്വസന ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. മാസ്ക് ധരിക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മൂക്കും വായയും മൂടുക, സാധ്യമാകുന്നിടത്തെല്ലാം സുരക്ഷിതമായ അകലം പാലിക്കുക എന്നിവ ശ്രദ്ധിക്കുക. അത്യാവശ്യമല്ലാത്ത യാത്രകൾ, വലിയ ഒത്തുചേരലുകൾ, പുറത്തുപോകലുകൾ എന്നിവ തൽക്കാലം ഒഴിവാക്കുന്നതാണെന്നും വിദഗ്ധർ പറയുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.