HONESTY NEWS ADS

Electro Tech Nedumkandam

 

ഭാര്യക്ക് പിറന്നാള്‍സമ്മാനമായി സ്വര്‍ണമാല തന്നെ വേണം; ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച് ഭർത്താവ്; അറസ്റ്റ്

ജ്വല്ലറിയില്‍ നിന്നും മൂന്നരപവന്‌റെ സ്വര്‍ണമാല മോഷ്ടിച്ച യുവാവ് തൊടുപുഴയിൽ പിടിയിൽ

ഭാര്യക്ക് പിറന്നാള്‍ സമ്മാനം മേടിക്കാനെന്ന വ്യാജേന എത്തി ജ്വല്ലറിയില്‍ നിന്നും മൂന്നരപവന്‌റെ സ്വര്‍ണമാല മോഷ്ടിച്ച ഭര്‍ത്താവ് പിടിയില്‍. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരന്‍ വീട്ടില്‍ ജോണ്‍സണ്‍ മകന്‍ ഇമ്മാനുവല്‍ (32 ) ആണ് പിടിയിലായത്. പ്രതിയെ തൊടുപുഴയില്‍ നിന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസാണ് പിടികൂടിയത്.


മെയ് 13നാണ് കേസിന് ആസ്പദമായ സംഭവം. ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി സ്വര്‍ണമാല വേണമെന്ന് പറഞ്ഞെത്തിയ പ്രതിക്ക് മുന്‍പില്‍ ജ്വല്ലറി ജീവനക്കാര്‍ വിവിധതരം സ്വര്‍ണമാലകള്‍ നിരത്തുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണമാല തിരഞ്ഞെടുക്കുന്നതിനിടയില്‍ പ്രതി തന്ത്രപൂര്‍വ്വം മൂന്ന് പവന്‌റെ മാല കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS