
ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അയ്യപ്പൻകോവിൽ യുവാവ് മുങ്ങി മരിച്ചു. ഉപ്പുതറ കാക്കത്തോട് പാറയ്ക്കൽ ജെറിൻ.പി. തോമസാണ്(25) മരിച്ചത്. അയ്യപ്പൻകോവിൽ അമ്പലക്കടവിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചതാണ് എന്നാണ് വിവരം.ജെറിൻ വിജയ് ഫാൻസ് അസോസിയേഷൻ്റെ ജില്ലാ പ്രസിഡന്റാണ്. ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.