
പത്തനംതിട്ട കൊന്നമൂട്ടിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവാവ് അറസ്റ്റിൽ. വടശ്ശേരിക്കര സ്വദേശി ജസ്റ്റിൻ ആണ് അറസ്റ്റിലായത്. ജസ്റ്റിൻ വാഹനം ഓടിച്ചിരുന്നത് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഇന്നലെ രാത്രി 10 മണിക്ക് ശേഷം പത്തനംതിട്ട കൊന്നമൂട്ടിലായിരുന്നു കാറും സ്കൂട്ടറും ഇടിച്ച് അപകടം ഉണ്ടായത്. അമിത വേഗതയിൽ ജസ്റ്റിൻ ഓടിച്ച കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓമല്ലൂർ സ്വദേശിയും ബസ് ഡ്രൈവറുമായ ജോബിൻ ആണ് അപകടത്തിൽ മരിച്ചത്. ജോബിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അടൂർ സ്വദേശി സുബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സുബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.