
രാജാക്കാട് എസ്ബിഐ ബാങ്കിന് സമീപമുണ്ടായ ബൈക്കപകടത്തിൽ ഒരാൾ മരണപ്പെട്ടു. രാജാക്കാട് കുത്തുങ്കൽ മാവറസിറ്റി സ്വദേശി നിഖിൽ ആണ് മരിച്ചത്. അപകടത്തിൽ സഹയാത്രികനായ രാജാക്കാട് സ്വദേശി നന്ദു കൃഷ്ണയ്ക്ക് പരിക്കേറ്റു. .ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. രാജാക്കാട് ടൗണിൽ നിന്നും പൊന്മുടി ഭാഗത്തേക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിയുകയായിരുന്നു. വാഹനത്തിൽ നിന്നുംതെറിച്ച് വീണ നിഖിൽ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ നന്ദുകൃഷ്ണയെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.