HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കൊച്ചി തീരത്തെ കപ്പല്‍ അപകടം: കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നു

കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം


കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞദിവസം മാത്രം 16 ബോട്ടുകളിലായി 38 ലക്ഷം രൂപയുടെ വലകള്‍ നശിച്ചു.


വലിയഴീക്കല്‍ ലൈറ്റ് ഹൗസില്‍ നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ ദൂരെ കടലിന്റെ അടിത്തട്ടിലെ കണ്ടെയ്‌നറുകളിലാണ് വലകള്‍ കുരുങ്ങുന്നത്. കടലിന്റെ അടിത്തട്ടില്‍ കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നതിനാല്‍ ബോട്ടിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് കണ്ടെയ്‌നറിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയില്ല. കഴിഞ്ഞദിവസം മാത്രം 16 ബോട്ടുകളുടെ 38 ലക്ഷം രൂപയുടെ വലകളാണ് നശിച്ചത്. ഒരു വലയ്ക്ക് ഒന്നര ലക്ഷം രൂപ വരെ വിലയുണ്ട്. ചില ബോട്ടുകളിലെ 5 വലകള്‍ വരെ നശിച്ചു.


ട്രോളിങ് നിരോധം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതിസന്ധി. കടലിലെ കണ്ടെയ്‌നര്‍ കണ്ടെത്തി കരയില്‍ എത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുങ്ങിയ കപ്പലില്‍ നിന്നു ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകളാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA