HONESTY NEWS ADS

യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തു, ഇരുവരുമായി വാക്കുതർക്കം; പത്തനംതിട്ടയിൽ 23കാരൻ തൂങ്ങിമരിച്ചു

യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ചു

യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം നടന്നത്. അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുട‍ർന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്.


പെൺകുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. കുറച്ച് ദിവസങ്ങൾക്ക് മുന്നേ സുഫിയാന്റെ ഉറ്റ സുഹൃത്ത് മരണപ്പെട്ടിരുന്നു. ഇതിന്റെ വിഷാദത്തിലായിരുന്നു മുഹമ്മദ് സൂഫിയാനെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS