HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി ചെറുതോണിയിൽ ചുമട്ട് തൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം; വ്യാപാരി അറസ്റ്റിൽ

ഇടുക്കി: ചെറുതോണിയിൽ ചുമട്ടു തൊഴിലാളിയെ കയ്യേറ്റം ചെയ്തതിന് പിന്നാലെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ

ഇടുക്കി ചെറുതോണിയിൽ ചുമട്ടു തൊഴിലാളിയെ കയ്യേറ്റം ചെയ്തതിന് പിന്നാലെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ. മത്സ്യ വ്യാപാരം നടത്തുന്ന ചെറുതോണി സ്വദേശി സുഭാഷ് ആണ് ചുമട്ടുത്തൊഴിലാളി കൃഷ്ണനെ അപായപ്പെടുത്താൻ ശ്രമിച്ചത്. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ ആയിരുന്നു വാഹനമിടിപ്പിച്ചുള്ള വധശ്രമം.


കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സുഭാഷിന്റെ കടയിൽ എത്തിയ മീൻ പെട്ടികൾ ഇറക്കിയതിലെ കൂലി തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. വ്യാപാര സ്ഥാപനത്തിന് മുമ്പിൽ സുഭാഷയും ചുമട്ടുത്തൊഴിലാളി കൃഷ്ണനും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. തുടർന്ന് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കൃഷ്ണനെ സുഭാഷും സഹോദരൻ സുരേഷും പിക്കപ്പുമായി എത്തി ഇടിച്ചത് തെറിപ്പിച്ചു. പിന്നീട് കല്ലുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുണ്ടായിരുന്ന ഇടുക്കി എസ് ഐ പിന്തിരിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ കൃഷ്ണൻ ചികിത്സ തേടി. സുഭാഷിനെതിരെ വധ ശ്രമത്തിനാണ് കേസെടുത്തത്. ഒളിവിൽ പോയ മറ്റൊരു പ്രതി സുരേഷിനെ കണ്ടെത്താൻ ഇടുക്കി പൊലീസ് അന്വേഷണം തുടങ്ങി.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA