HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

രഞ്ജിതയെ അപമാനിച്ച് കമന്റ്; പവിത്രനെതിരെ കടുത്ത നടപടിക്ക് നിര്‍ദേശം; മെമ്മോ നല്‍കും

രഞ്ജിതയെ അധിക്ഷേപിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി കെ രാജന്‍

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയെ അധിക്ഷേപിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി കെ രാജന്‍. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. നടപടിയുടെ ഭാഗമായി പവിത്രന് മെമ്മോ നല്‍കും. മെമ്മോയ്ക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേയ്ക്ക് കടക്കും.


വെള്ളരിക്കുണ്ട് ഡെപ്യൂട്ടി സൂപ്രണ്ടായ പവിത്രന്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. പിന്നാലെയാണ് സര്‍വ്വീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. ജാതിവിരുദ്ധവും കടുത്ത സ്ത്രീവിരുദ്ധവുമായ പരാമര്‍ശമാണ് ഫേസ്ബുക്ക് കമന്റിലൂടെ ഇയാള്‍ രഞ്ജിതയ്‌ക്കെതിരെ നടത്തിയത്. പിന്നാലെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പവിത്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ഹീനമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി രാജന്‍ പ്രതികരിച്ചിരുന്നു. മനുഷ്യത്വരഹിത നടപടി എന്നായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാന്‍ സാധിക്കുക എന്നും ഇത്തരത്തിലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു. നേരത്തെ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചതിന് ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA