അപകടത്തിൽ മരിച്ച സുഹൃത്തിനെ സന്ദർശിച്ച് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ചുരുളി ആൽപ്പാറ സ്വദേശി വാഴേപ്പറമ്പിൽ മോൻസി ജോർജ് (45) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെ കോതമംഗലത്തിനടുത്ത് കുട്ടമ്പുഴ ചെക്കുപോസ്റ്റിലാണ് അപകടമുണ്ടായത്.
പൂയംകുട്ടിയിൽ നിന്നും മടങ്ങുകയായിരുന്ന മോൻസി ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ചെക്കുപോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ചേലച്ചുവട് സ്റ്റാർ ഹോട്ടലിലെ ജീവനക്കാരനാണ് മരിച്ച മോൻസി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഒരേ ദിവസം രണ്ട് സുഹൃത്തുക്കൾ വാഹനാപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ് നാട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





