
ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടറുകൾ വീണ്ടും തുറക്കുന്നു. വൃഷ്ടി പ്രദേശത്തെ ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ ഇന്ന് (16/06/25~ തിങ്കൾ) ഉച്ച കഴിഞ്ഞ് 4 മണിയോടെ ഡാമിന്റെ 3 ഷട്ടറുകൾ 60 സെ. മി വീതം ഉയർത്തും. പന്നിയാർ പുഴയിലേക്ക് വെള്ളം ഒഴുക്കി എത്തുന്നതിനാൽ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.