HONESTY NEWS ADS

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കാവുന്ന ഭക്ഷണങ്ങള്‍

ഹൃദയസംരക്ഷണത്തിനായി ഇവ ശ്രദ്ധിക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ പ്രമേഹ രോഗികള്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് രാവിലെ, ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ ഭക്ഷണം ശ്രദ്ധിക്കണം. അത്തരത്തില്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.


1. ഓട്സ്

ഫൈബര്‍ അടങ്ങിയ ഓട്സ് രാവിലെ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതൊരു നല്ല ഓപ്ഷനാണ്.


2. നെല്ലിക്കാ ജ്യൂസ്

ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.


3. കുതിര്‍ത്ത ബദാം

നാരുകളാല്‍ സമ്പന്നമായ ബദാം കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.


4. ഉലുവ വെള്ളം

നാരുകളാല്‍ സമ്പന്നമായ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.


5. ഗ്രീക്ക് യോഗര്‍ട്ടില്‍ ബെറി പഴങ്ങള്‍

ഗ്രീക്ക് യോഗര്‍ട്ടില്‍ ബെറി പഴങ്ങള്‍ ചേര്‍ത്ത് രാവിലെ കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 


6. മുട്ട

പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ടയും പ്രമേഹ രോഗികള്‍ക്ക് പ്രാതലിന് ഉള്‍പ്പെടുത്താം.


7. ചിയാ വിത്ത് വെള്ളം

നാരുകളാല്‍ സമ്പന്നമായ ചിയാ വിത്ത് വെള്ളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 


8. ബാര്‍ലി വെള്ളം

നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ബാർലി വെള്ളം ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ സഹായിക്കും. ബാര്‍ലി വെള്ളത്തിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്.


ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS