HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: കുതിച്ചുയർന്ന് സ്വർണവില: ഇന്ന് പവന് കൂടിയത് 600 രൂപ, ഇന്നത്തെ നിരക്കറിയാം(11-06-2025)

Gold Rate: Honesty News

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ നാല് ദിവസങ്ങളിൽ വില താഴോട്ട് വന്നതോടെ ആശ്വാസമായിരുന്ന വിപണിയിലാണ് ഇന്ന് വർദ്ധനവുണ്ടായത് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 72160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് ഉയർന്നത്. 9020 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.


കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. കുറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് സ്വർണവിലയിൽ ഈ കുതിച്ചുചാട്ടം. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS