HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

മുക്കുടിൽ- കുത്തുങ്കൽ റോഡിലേക്ക് ഒഴുകിയെത്തിയ മണലും, ചെളിയും നീക്കി ഡാമിലെ ജീവനക്കാരും പ്രദേശവാസികളും

മുക്കുടിൽ- കുത്തുങ്കൽ റോഡിലേക്ക് ഒഴുകിയെത്തിയ മണലും, ചെളിയും നീക്കി ഡാമിലെ ജീവനക്കാരും പ്രദേശവാസികളും

രാജാക്കാട്: മുക്കുടിൽ- കുത്തുങ്കൽ റോഡിൽ ചെക്ക് ഡാമിന്റെ ടണലിന് സമീപമുള്ള റോഡിലേക്ക് ഒഴുകിയെത്തിയ മണലും, മണ്ണും, ചെളിയുമെല്ലാമായി നടക്കാൻ കഴിയാത്ത അവസ്ഥ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ റോഡിന്റെ മുകളിൽ നിന്നും ചെളിയും, മണലുമെല്ലാം റോഡിലേക്ക് ഒഴുകിയെത്തിയതോടെ റോഡിൽ ചെളിയും,വെള്ളക്കെട്ടും,മണൽ കൂനയുമായി തീർന്നു. ഇത് നാട്ടുകാർക്കും, ജീവനക്കാർക്കും, ഇരുചക്ര വാഹനയാത്രികർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.


മൺകൂനയും,ചെളിയും റോഡിലെ വളവിലായതിനാൽ അപകടങ്ങൾക്കും കാരണമാകും. പാതയോരത്തെ കടയിലേക്ക് എത്തുന്നവരും, തോട്ടം തൊഴിലാളികൾ,വിദ്യാർത്ഥികൾ മറ്റ് കാൽനട യാത്രികരും ഈ അവസ്ഥ മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു, വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ എത്തിയാൽ ഓടി മാറിയില്ലേൽ ചെളി തെറിക്കും..ഇതൊക്കെ മനസിലാക്കിയ ചെക്ക് ഡാമിലെ  ഒഴിവ് സമയം നോക്കി ജീവനക്കാരായ സിന്റോയും, ബിജോയിയും, പ്രദേശവാസിയായ ബാലനും കൂടി അപകടകരമായി നിന്ന മണൽകൂനയും,മണലും, ചെളിയും നീക്കി..ഡാമിലെ മറ്റ് ജീവനക്കാരായ മനോജ്‌, നിഖിൽ, റോബർട്ട് എന്നിവരും പ്രദേശവാസികളും പിന്തുണയും ഇവർക്ക് നൽകി.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA