HONESTY NEWS ADS

ഇടുക്കി അണക്കരയ്ക്ക് സമീപം വാഹനാപകടം; ജീപ്പും ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ചു, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഇടുക്കി: അണക്കരയ്ക്ക് സമീപം ചെല്ലാർകോവിൽ ജീപ്പ് ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

അണക്കരയ്ക്ക് സമീപം ചെല്ലാർകോവിൽ ജീപ്പ് ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു. ബൈക്ക് യാത്രികരായ അണക്കര ഉദയഗിരിമേട് സ്വദേശി ഷാനറ്റ്, അലൻ കെ ഷിബു എന്നിവരാണ് മരിച്ചത്. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പാണ് ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും പുറ്റടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS