
റീൽസ് ചിത്രീകരണത്തിനായി ഡാമിന് അടുത്തെത്തിയ യുവാക്കൾ വാഹനം കീഴ്ക്കാംതൂക്കായ ഭാഗത്ത് ഓടിക്കുന്നതിനിടെ ഡാമിലേക്ക് ഇറങ്ങിപ്പോകുകയായിരുന്നു. സംഭവത്തിൽ മീനങ്ങാടി സ്വദേശി പി.കെ ഫായിസ്, കോഴിക്കോട് വടകര സ്വദേശികളായ മുഹമ്മദ് റാഹിൽ, മുഹമ്മദ് റജാസ്, മുഹമ്മദ് ഷാനിഫ്, മുഹമ്മദ് ഫാഫി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് ഇവരെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി.
കുടിവെള്ള സ്രോതസ്സ് ആയ ജലാശയം മലിനമാക്കിയത് ഉൾപ്പെടെ കടുത്ത വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ എടുത്തിട്ടുള്ളത്. മാത്രമല്ല വാഹനങ്ങൾക്ക് നിയന്ത്രണമുള്ള ഇടത്തേക്കാണ് ഇവർ റീൽസ് ചിത്രീകരിക്കാനായി ജീപ്പ് ഓടിച്ച് എത്തിയത്. ജീപ്പ് മുങ്ങിപ്പോകാൻ പാകത്തിൽ വെള്ളം ഉള്ള സ്ഥലത്തേക്കാണ് വാഹനം മറിഞ്ഞത്. തലനാരിഴക്കാണ് യുവാക്കൾ രക്ഷപ്പെട്ടത്. വാഹനത്തിന്റെ ആർ.സി ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി പൊലീസ് മോട്ടോർ വാഹന വകുപ്പിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.