HONESTY NEWS ADS

Electro Tech Nedumkandam

 

കാഞ്ഞിരപ്പള്ളിയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു; യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കാഞ്ഞിരപ്പള്ളിയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു; യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കാഞ്ഞിരപ്പള്ളി തമ്പലക്കാട് വീട്ടിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. കാൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തമ്പലക്കാട് താഴത്തുകാവിൽ മജേഷ് മോഹൻ്റെ (40) ഇടതുകാലാണ് കല്ലുകൾക്കിടയിൽ കുടുങ്ങിയത്.


ഇന്നലെ രാവിലെ പത്തരയോടെ തമ്പലക്കാട് തൊണ്ടുവേലി ബേബി വട്ടയ്ക്കാടിൻ്റെ വീടിൻ്റെ പിന്നിലെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുവീണത്. പെയ്ൻ്റ് ചെയ്യുന്നതിനായി മജേഷ് ഭിത്തി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെയാണ് മതിൽ തകർന്നു വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മജേഷിൻ്റെ കാൽ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് മജേഷിൻ്റെ ഇടതുകൈക്ക് പൊട്ടലുണ്ടായി. അദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS