ഹിന്ദി പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ സംസ്ഥാന സർക്കാർ. പുതുതായി തയ്യാറാക്കിയ മാർഗരേഖയിലാണ് ഹിന്ദി പഠനത്തിന് മുൻഗണന നൽകുന്നത്. ഹിന്ദിയിൽ ആശയവിനിമയം നടത്താനുള്ള കഴിവ് വർധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. നിലവിൽ അഞ്ചാം ക്ലാസിലാണ് ഹിന്ദി പഠനം തുടങ്ങുന്നത്, എന്നാൽ ഇത് ഒന്നാം ക്ലാസിലേക്ക് നീട്ടാനാണ് ആലോചന നടക്കുന്നത്.
kerala-govt-to-prioritize-hindi-learning-in-schools
ഹിന്ദി വായിക്കാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികൾക്കുണ്ടാക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകി. ഹിന്ദി സിനിമകൾ കാണുന്നതിനും കുട്ടികൾക്ക് അവസരമൊരുക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹിന്ദി പഠനത്തിന് പ്രാധാന്യം നൽകുന്ന ഈ തീരുമാനം, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കത്തിനെ രാഷ്ട്രീയമായി എതിർക്കുന്നതിനിടയിലാണ് തീരുമാനം വരുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.