HONESTY NEWS ADS

Electro Tech Nedumkandam

 

കൊച്ചിയിലെ റേഞ്ച് റോവർ അപകടം: നിർണായക കണ്ടെത്തലുമായി എംവിഡി; അപകടത്തിന് കാരണം മാനുഷിക പിഴവ്!

റെയിഞ്ച് റോവർ കാർ അപകടത്തിൽപ്പെട്ടത് മാനുഷിക പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്

കൊച്ചിയിൽ ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ ആഡംബര റെയിഞ്ച് റോവർ കാർ അപകടത്തിൽപ്പെട്ടത് മാനുഷിക പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്. വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലായിരുന്നെന്നും ട്രെയിലറിൽ നിന്ന് വാഹനമിറക്കിയ സിഐടിയു തൊഴിലാളിയുടെ പരിചയക്കുറവാണ് മരണത്തിന് ഇടയാക്കിയതെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിഐ അസിം പ്രതികരിച്ചു. ഇത്തരം വാഹനങ്ങൾ ഇറക്കാൻ തൊഴിൽ പരിചയമുളളവരെ യൂണിയനുകൾ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഡീലർമാരും രംഗത്തെത്തി.


സാങ്കേതികത്തികവുള്ള ആഡംബര വാഹനമായ റേഞ്ച് റോവർ കാർ, ട്രെയിലറിൽ നിന്ന് പുറത്തേക്കിറക്കുമ്പോൾ പിന്നോട്ട് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഷോറൂം ജീവനക്കാരനായ യുവാവാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ തങ്ങൾക്ക് പിഴവൊന്നും പറ്റിയിട്ടില്ലെന്ന് വാഹനമിറക്കിയ സിഐടിയു യൂണിയൻ അംഗങ്ങളായ ചുമട്ടുതൊഴിലാളികൾ നിലപാടെടുത്തിരുന്നു. ഇത് തള്ളുന്നതാണ് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ. 


ഷോറൂമിലേക്ക് എത്തിച്ചപ്പോൾ വാഹനത്തിന് സാങ്കേതിക തകരാർ ഒന്നും ഉണ്ടായിരുന്നില്ല. കാർ പുറകോട്ട് ഇറക്കിയപ്പോൾ വാഹനത്തിന്‍റെ റൈഡിങ് മോഡ് മാറ്റേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതെ ആക്സിലേറ്ററിൽ കാലമർത്തിയപ്പോൾ വാഹനം നിയന്ത്രണത്തിൽ നിന്നില്ല. ഇതോടെയാണ് കാർ പിന്നോട്ട് പാഞ്ഞു കയറി അപകടമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ.


റേഞ്ച് റോവർ പോലൊരു വാഹനം ഇറക്കുന്നതിന് സാങ്കേതിക പരി‍ജ്ഞാനം ഇല്ലാതെ പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തൽ. വാഹനമിറക്കിയ ഡ്രൈവർ അൻഷാദിന്‍റെ ലൈസൻസ് ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. സിഐ ടിയുവിൽ അഫിലിയേറ്റ് ചെയ്ത എറണാകുളം ഡിസ്ട്രിക്ട് കാർ ഡ്രൈവേഴ്സ് യൂണിയനിൽപ്പെട്ടവരാണ് വാഹനമിറക്കിയത്. എന്നാൽ വൈദഗ്‌ധ്യമുള്ള ഡ്രൈവർമാരെ യൂണിയനുകൾ ജോലിക്ക് നിയോഗിക്കണമെന്നാണ് കേരള ഓട്ടോ മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS