
നേര്യമംഗലം പാലത്തിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം. നേര്യമംഗലം കാരിക്കണ്ടം സ്വദേശി മാറാച്ചേരി പുത്തയത്ത് പൗലോസ് (69) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ പൗലോസിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അടിമാലി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ നേര്യമംഗലം പാലം കടക്കുന്നതിനിടെ മറുസൈഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിച്ച ശേഷം,സമീപം ഉണ്ടായിരുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ബോർഡും തകർത്ത് ഒരു പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.