HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി പാണ്ടിപ്പാറയിൽ 12 ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി: പാണ്ടിപ്പറയ്ക്ക് സമീപം വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ

പാണ്ടിപ്പറയ്ക്ക് സമീപം വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി പാണ്ടിപ്പാറ സ്വദേശികളായ തോണിപ്പാറയിൽ രതീഷ്, ചാമക്കാലയിൽ പ്രദീഷ് ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.   രതീഷിന്റെ ഭാര്യാ സഹോദരനാണ് പ്രദീഷ്. എക്സൈസ്  സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 


തങ്കമണി എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ജയൻ പി ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ ബിജു പി എ, ബിനു ജോസഫ്, വനിതാ എക്സൈസ് ഓഫീസർ ബിജി കെ ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസഫ്, സുജിത് എസ്, ഡ്രൈവർ ബിലേഷ് എന്നിവർ പങ്കെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും 




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS