HONESTY NEWS ADS

എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു; ഒരു ​ദിവസം ബന്ദിയാക്കി

എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു

എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു. ലഖ്നൗ പൊലീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. വാട്സ്ആപ്പ് മുഖേനെയാണ് തട്ടിപ്പ് നടത്തിയത്. ര‍ഞ്ജിത് കുമാർ എന്ന പേരിലായിരുന്നു ഫോൺ കോൾ എത്തിയത്. സൈനിക വിവരങ്ങൾ പാകിസ്താന് ചോർത്തി എന്ന പേരിലായിരുന്നു ഭീഷണി.


സൈനിക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകാനായി 55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് തട്ടിപ്പ് നടത്തിയത്. ഒരു കോടി 5 ലക്ഷം രൂപയാണ് തട്ടിയത്. ഒരു ദിവസം മുഴുവൻ കസ്റ്റ‍ഡിയിലിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന്റെ മൊഴി കളമശ്ശേരി പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ വൈകാതെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS