HONESTY NEWS ADS

കുട്ടി വീണിട്ടും ബസ് നിർത്തിയില്ലെന്ന് പരാതി; തിരുവല്ലയിൽ സ്വകാര്യ ബസിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തിരുവല്ല പൊടിയാടിയിലാണ് സംഭവം. തിരുവല്ല എം ജി എം സ്കൂളിലെ വിദ്യാർത്ഥിയാണ് സ്വകാര്യ ബസിൻ്റെ വാതിൽ പടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്. കുട്ടി വീണിട്ടും ബസ് നിർത്താതെ പോയെന്ന് നാട്ടുകാരനായ മനുകുമാർ ആരോപിച്ചു. 


ഓട്ടോമാറ്റിക് ഡോറുള്ള ബസാണിത്. വിദ്യാർത്ഥി ബസിലേക്ക് കയറുന്നതിനിടെ ഡോർ അടയുകയായിരുന്നു. ഈ സമയം തന്നെ ബസ് മുന്നിലേക്ക് എടുത്തു. ഇതോടെ പിടിവിട്ട് കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. വിദ്യാർത്ഥിക്ക് നിസാര പരിക്ക് മാത്രമാണ് ഏറ്റതെന്നാണ് വിവരം. വീണയുടൻ കുട്ടി സ്വയം എഴുന്നേൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS