HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി കട്ടപ്പനയിൽ സ്കൂട്ടറിനുള്ളിൽ കയറിയ പുല്ലാനി മൂർഖനെ പിടികൂടി

ഇടുക്കി: കട്ടപ്പനയിൽ സ്കൂട്ടറിനുള്ളിൽ കയറിയ പുല്ലാനി മൂർഖനെ പിടികൂടി.

സ്കൂട്ടറിനുള്ളിൽ പതുങ്ങിയിരുന്ന പാമ്പിനെ പിടികൂടി. ഇടുക്കി കട്ടപ്പനയിലാണ് സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പ് കയറിയത്. സ്കൂട്ടർ അഴിച്ച് പാമ്പുപിടുത്ത വിദഗ്ധൻ ഷുക്കൂർ പാമ്പിനെ പിടിച്ചു. പുല്ലാനി മൂർഖൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ വനം വകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം കണ്ണൂരിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതി ഭയന്ന് സ്കൂട്ടർ സൈഡാക്കുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിൽ ഹാൻഡിന്‍റെ ഭാഗത്ത് നിന്ന് ലഭിച്ചത് പെരുമ്പാമ്പിനെയാണ്. കണ്ണൂർ എടക്കാനം സ്വദേശിനി രമിതാ സജീവൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് പെരുമ്പാമ്പ് കയറിയത്.


സ്കൂട്ടിയുടെ മുൻഭാഗത്ത് വൈസറിൽ നിന്നാണ് യുവതി പാമ്പിനെ കണ്ടത്. ഇരിട്ടി അശോകൻസ്‌ ഡെന്‍റല്‍ ക്ലിനിക് ജീവനക്കാരിയായ രമിത സ്കൂട്ടിയിൽ ബുധനാഴ്ച്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വള്ളിയാട് ഭാഗത്ത് വച്ച് വാഹനത്തിന്റെ ഹെഡ് ലൈറ്റ് നോബിൽ നിന്ന് അനക്കവും കയ്യിൽ തണുപ്പും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.


ഇതോടെ യാത്രക്കാരി പരിഭ്രാന്തയായെങ്കിലും സമചിത്തതയോടെ വാഹനത്തെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ഇതിനാൽ വാഹനം മറ്റ് അപകടങ്ങളിൽ പെട്ടില്ല. വിവരം അറിയിച്ചതനുസരിച്ച് സമീപത്തുള്ള വ്യാപാരി അനുപിന്റ നേതൃത്വത്തിൽ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്ത് ചാടിച്ചത്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA