HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി; പേവിഷ വാക്സിൻ ഉള്‍പ്പെടെ നൽകും, ഒപ്പമുണ്ടായിരുന്ന നായക്കും മയക്കുവെടി

ഇടുക്കിയിൽ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

 ഇടുക്കിയിൽ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കുഴിയിൽ കടുവയ്ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവെച്ച് പുറത്തെത്തിച്ചു. ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെയാണ് വനം വകുപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മയക്കു വെടിവെച്ച് പിടികൂടിയത്.


കൂട്ടിൽ കയറ്റിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനകൾക്കുശേഷം പെരിയാർ കടുവാ സങ്കേതത്തിൽ തന്നെ തുറന്നുവിടും. നായയുടെ ഒപ്പം ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സിൻ ഉൾപ്പെടെ നൽകിയതിനുശേഷമായിരിക്കും കടുവയെ വനത്തിൽ തുറന്നുവിടുക. ആദ്യത്തെ മയക്കുവെടിയിൽ കടുവ മയങ്ങിയിരുന്നില്ല. രണ്ടാമത്തെ തവണ മയക്കുവെടിവെച്ചപ്പോഴാണ് കടുവ മയങ്ങിയത്. നായയെ പിടികൂടാനുള്ള ശ്രമത്തിനിടെയായിരിക്കാം കുഴിയിൽ വീണതെന്നാണ് കരുതുന്നത്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS