HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

വൻ ലഹരി മരുന്ന് വേട്ട; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

വൻ ലഹരി മരുന്ന് വേട്ട; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

പാലക്കാട് കോങ്ങാട് വൻ ലഹരി മരുന്നു വേട്ട. 1.300 കിലോഗ്രാം എംഡിഎംഎയുമായി 30 വയസ്സുള്ള യുവതിയും യുവാവും പിടിയിൽ. കണ്ണമ്പരിയാരം സ്വദേശി സുനിൽ,തൃശ്ശൂർ ഐക്കാട് സ്വദേശിനി സരിത എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും,പണവും ഇവരിൽനിന്ന് കണ്ടെടുത്തു.


കോങ്ങാട്ടെ ഒരു വീട്ടിൽ ലഹരിമരുന്ന് ഉണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘവും പാലക്കാട് എസ്പിയുടെ ലഹരി വിരുദ്ധ സംഘവും തെരച്ചിൽ നടത്തിയത് -മങ്കര സ്വദേശിയായ സുനിൽ കാറ്ററിംഗ് സ്ഥാപനത്തിൻറെ മറവിൽ വാടകക്കെടുത്ത വീട്ടിലായിരുന്നു പരിശോധന -ഒരു കിലോ 300 ഗ്രാം എംഡിഎംഐ ആണ് ഇവരിൽനിന്ന് കണ്ടെടുത്തത്.സുനിലും,സുഹൃത്ത് സരിതയും ലഹരി മരുന്ന് കടത്ത് സംഘത്തിലെ പ്രധാനികൾ എന്നാണ് പോലീസ് പറയുന്നത്.


പത്തിരിപ്പാല സ്വദേശിനിയായ സരിതയെ വിവാഹം ചെയ്തു അയച്ചിരിക്കുന്നത് തൃശ്ശൂർ ഐക്കാട്ടേക്കാണ് -സംഘം ബംഗ്ലൂരിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത് എന്നാണ് പോലീസിൽ നൽകിയിരിക്കുന്ന മൊഴി.പാലക്കാട് തൃശൂർ ജില്ലയ്ക്ക് പുറമേ എറണാകുളത്തും ഇവർക്ക് ചില്ലറ വിൽപ്പനക്കാരുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ഫോൺ കോൾ രേഖകൾ അടക്കം പരിശോധിച്ചതിൽ നിന്ന് വൻ ലഹരിമരുന്ന് റാക്കറ്റിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് അടക്കമുള്ള മറ്റു നടപടികളിലേക്ക് കടക്കും എന്നാണ് പോലീസ് പറയുന്നത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA