
കാസർകോട് തെക്കിൽ പറമ്പ ചെറുകരയിൽ 20 കാർബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 175.68 ലിറ്റർ ഗോവ മദ്യം കണ്ടെടുത്ത് പൊലീസ്. രണ്ട് പേരെയാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുളളത്. പറമ്പ ചെറുകര സ്വദേശിയായ വിനിത, നാലേക്കറ സ്വദേശിയായ വിനോദ് കുമാർ എൻ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒന്നാം പ്രതി വിനിതയെ തത്സമയം അറസ്റ്റ് ചെയ്ത് അബ്കാരി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിനോദ് കുമാർ എൻ സ്ഥലത്തില്ലാത്തതിനാൽ തത്സമയം അറസ്റ്റ് ചെയ്തിരുന്നില്ല. ഒന്നാം പ്രതി വിനോദ് കുമാർ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലൂടെ 2484 ലിറ്റർ ഗോവൻ മദ്യം കടത്തിയ കേസിലെ പ്രതിയാണ്.
ഇന്നലെ ഉച്ചക്ക് 12.15 നാണ് ഇവരെ പിടികൂടിയത്. കേസ് രേഖകളും തൊണ്ടി സാധനങ്ങളും തുടർ നടപടികൾക്കായി കാസറഗോഡ് റേഞ്ചിൽ ഹാജരാക്കിയിട്ടുണ്ട്. എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കാസർഗോഡ് ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ് ) സി കെ വി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗ്രേഡ് പ്രിവന്റിവ് ഓഫീസർമാരായ നൗഷാദ് കെ, പ്രജിത്ത് കെ ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്ട്യൻ , അതുൽ ടി വി , ഷിജിത്ത് വി വി വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ റീന വി, ധന്യ ടി വി എന്നിവരും ഉണ്ടായിരുന്നു.