HONESTY NEWS ADS

 

https://www.honesty.news/2025/11/achayans-gold-idukki-kattappana.htmlഅച്ചായൻസ് ഗോൾഡ് - ഇടുക്കി, കട്ടപ്പന

മകളുടെ പിറന്നാൾ ആഘോഷത്തിന് സുഹൃത്തുക്കൾക്കായി വാറ്റുചാരായം; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പിടിയിൽ

വാറ്റുചാരായവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പിടിയിൽ

വാറ്റുചാരായവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പിടിയിൽ. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മകളുടെ പിറന്നാൾ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കൾക്കായാണ് ഇയാൾ വാറ്റുചാരായം വാങ്ങിയത്. അഭിലാഷ് എന്നയാളും പിടിയിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസർ പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. 


മൂന്നരലിറ്റർ ചാരായം, അൻപത് ലിറ്റർ വാഷ്, 30 ലിറ്റർ സ്‌പെന്റ് വാഷ് എന്നിവയാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇരിങ്ങലിലെ വീടിന് സമീപത്തെ ബന്ധുവീട്ടിൽ വെച്ചാണ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കുന്നു എന്നാണ് വിശദീകരണം.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

https://www.honesty.news/2025/11/achayans-gold-idukki-kattappana.htmlഅച്ചായൻസ് ഗോൾഡ് - ഇടുക്കി, കട്ടപ്പന