
തൃശൂർ അരിമ്പൂരിൽ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനാകാതെ വീട് പൂട്ടിപ്പോയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ കളക്ടർ. ജില്ലാ സാമൂഹിക നീതി ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. അരിമ്പൂർ കൈപ്പിള്ളി സ്വദേശി പ്ലാക്കൻ തോമസിന്റെ മൃതദേഹമാണ് വീടിനുള്ളിൽ കയറ്റാനാകാതെ മുറ്റത്ത് പൊതുദർശനത്തിന് വെച്ച ശേഷം സംസ്കരിച്ചത്.
മണലൂരിലെ അഗതി മന്ദിരത്തിൽ കഴിയവേയാണ് തോമസ് (79) മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെത്തിച്ച മൃതദേഹം വീടിനുള്ളിൽ കയറ്റാനാകില്ലെന്ന് അറിയിച്ചുകൊണ്ട് മകനും മരുമകളും വീട് പൂട്ടി പോകുകയായിരുന്നു. മകന്റെയും മരുമകളുടെയും മർദനത്തെ തുടർന്നാണ് തോമസും ഭാര്യ റോസിലിയും വീടുവിട്ടിറങ്ങിയിരുന്നത്. തുടർന്ന് വിവിധ അഗതി മന്ദിരങ്ങളിലായി കഴിയുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.