
എറണാകുളത്ത് ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത ബ്രസീല്‍ ദമ്പതിള്‍ വിഴുങ്ങിയത് കൊക്കെയ്ന്‍ ഗുളികകള്‍. 50 ഗുളികകളാണ് ഓരോരുത്തരും വിഴുങ്ങിയതെന്നാണ് സംശയം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ നിന്ന് ഇതുവരെ 70 ഗുളികകള്‍ പുറത്തെടുത്തു. സാവോപോളയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ ലൂക്കാസ, ബ്രൂണ ദമ്പതികളാണ് പിടിയിലായത്. 10 കോടി രൂപയിലേറെ വിലയുള്ള കൊക്കെയ്ന്‍ ഇവരുടെ ശരീരത്തില്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്ത് ലഹരി എത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്.
കൃത്യമായ സൂചനയുടെ അടിസ്ഥാനത്തിലാണ് ലൂക്കാസ, ഭാര്യ ബ്രൂണ എന്നിവരെ പിടികൂടിയത്. ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് വിഴുങ്ങിയതയായി കണ്ടെത്തി. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ നിന്ന് ഇതുവരെ 70 ഓളം കൊക്കെയ്ന്‍ ഗുളികകളാണ് പുറത്തെടുത്തത്. ഇനിയും 30 ഷല്‍ അധികം ക്യാപ്‌സ്യൂളുകള്‍ പുറത്തെടുക്കാനുണ്ട്. അന്വേഷണ സംഘം നല്‍കുന്ന സൂചന പ്രകാരം 10 കോടി രൂപയിലേറെ വിലയുള്ള ലഹരിയാണ് ഇരുവരും ചേര്‍ന്ന് കടത്താന്‍ ശ്രമിച്ചത്.
ദമ്പതിമാരില്‍ നിന്ന് തിരുവനന്തപുരത്ത് ഹോട്ടല്‍ റൂം ബുക്ക് ചെയ്തതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി ലഹരി കൈമാറ്റം ചെയ്യാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.