
കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. മുപ്പതോളം കിടപ്പുരോഗികൾക്ക് കിടത്തി ചികിത്സയും 200 ഓളം ഔട്ട് പേഷ്യന്റും രോഗികൾ ദിനംപ്രതി ചികിത്സ നൽകിരുന്ന കഞ്ഞിക്കുഴി CHC നിർത്തലാക്കാൻ ശ്രമം. ഡോക്ടറും, സ്റ്റാഫ്നേഴ്സും ഇല്ലാ എന്ന കാരണം നിരത്തി പുതുതായ് എത്തിയ മെഡിക്കൽ ഓഫിസർ ഐ.പി. നിർത്തണം എന്ന് കാണിച്ച് ഡി.എം.ഒയ്ക്ക് കത്ത് നൽകി. CHC യിൽ ഇവനിങ്ങ് ഒ.പി അനുവധിച്ചിട്ടും മെഡിക്കൽ ഓഫിസർ തൽപര്യം എടുക്കത്തതു മൂലം ഇവനിംങ്ങ് ഒ.പി യുടെ പ്രവർത്തനവും ഏങ്ങും എത്തിയില്ല.
പുതുതായി എത്തിയ മെഡിക്കൽ ഓഫീസർ നിസാര കാരണങ്ങൾ നിരത്തി കഞ്ഞിക്കുഴി സി എച്ച്.സി യെ തകർക്കാൻ ശ്രമിക്കുക ആണ് എന്നും ആരോപണം ഉയരുന്നുണ്ട്. പിന്നോക്ക വിഭാഗവും ആദിവാസികളും അധിവസിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിൽ നിരവധി കിടപ്പ് രോഗികൾ ആണ് ഉള്ളത്. കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ ആയതോടെ കിലോമീറ്റർ സഞ്ചരിച്ച് ഇടുക്കി മെഡിക്കൽ കോളെജിലോ തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട ഗതികേടിൽ ആണ് കഞ്ഞിക്കുഴി നിവാസികൾ. സാദാരണക്കാരയ ജനങ്ങൾ തിങ്ങി പാർക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ സി.എച്ച്.സി.യിലെഐ.പിയുടെ പ്രവർത്തനം നിർത്തുവാൻ കത്ത് നൽകിയ മെഡിക്കൽ ഓഫിസർ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.