HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം

കണ്ണൂരിൽ വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം

കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്. ഓടുമേഞ്ഞ വീടിയായിരുന്നു. അതിവേഗതയിൽ വീശിയ കാറ്റാണ് ഇന്നലെ ജില്ലയിൽ ഉണ്ടായത്. തുടർന്ന് വീടിന് സമീപത്തെ മരം ഒടിഞ്ഞു വീഴുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ചുഴലിക്കാറ്റിൽ പ്രദേശത്ത് വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്.


അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്ര-കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS