HONESTY NEWS ADS

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ കരിനിലം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്. വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെയാണ് അപകടമുണ്ടയത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിൻ്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. 


രാവിലെ 11മണിയോടെയാണ് അപകടമുണ്ടായത്. മുണ്ടക്കയത്ത് വെച്ചായിരുന്നു അപകടം. വൈദ്യുത ലൈനിലേക്ക് ചാഞ്ഞുകിടന്ന മരം മുറിച്ചുമാറ്റുന്നതിനിടെ സുരേഷ് അപകടത്തിൽ പെടുകയായിരുന്നു. മരംമുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് സുരേഷിൻ്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലുകൾ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടർമാർ പറഞ്ഞു. 


ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവും. ഈ പരിസരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ പൊട്ടിവീണിരുന്നു. ഈ മരങ്ങൾ വെട്ടിമാറ്റുന്ന ജോലിയാണ് ഇവർ ചെയ്തു കൊണ്ടിരുന്നത്. ജോലിക്കിടെ മരംമുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സുരക്ഷാമാനദണ്ഡങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും ​ഗുരുതരമായി പരിക്കേറ്റതാണ് ജീവൻ നഷ്ടപ്പെടാൻ കാരണമായത്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS