HONESTY NEWS ADS

Gold Rate Today: ഇന്നും കുതിച്ചുയര്‍ന്ന് സ്വര്‍ണവില, ഇന്നത്തെ നിരക്കറിയാം(03-07-2025)

Gold Rate: Honesty News

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 320 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 72,840 രൂപയാണ്. ഒരു ഗ്രാമിന് 9,105 രൂപയാണ് വില. നാല് ദിവസം കൊണ്ട് 1,500 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ മാസം ആരംഭിച്ചത് മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ഇടിവ് സ്വര്‍ണവില കുറയ്ക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും അതിന് വിപരീതമായി സ്വര്‍ണവില ഉയരുകയാണ് ചെയ്തത്.


സ്വര്‍ണ വിലയില്‍ വന്‍കുതിപ്പോടെയാണ് ജൂലൈ മാസം ആരംഭിച്ചത്. ജൂലൈ ഒന്നിന് സ്വര്‍ണവില പവന് 840 രൂപ വര്‍ധിച്ച് 72,160 രൂപയിലെത്തി. തൊട്ടടുത്ത ദിവസം വില വീണ്ടും ഉയര്‍ന്നു. പവന് 360 രൂപ കൂടി 72,520 രൂപയിലെത്തി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നത്. ഈ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.


അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്. സ്വര്‍ണവില അടിക്കടി ഉയര്‍ന്നു തുടങ്ങിയതോടെ പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ പറ്റുമെന്നതാണ് ഇതിന്റെ നേട്ടം. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS