
ഇടുക്കിയിൽ രാജകുമാരിയിൽ ഭാര്യയുടെ സംസ്കാര ദിവസം തന്നെ ഭർത്താവും മരണപ്പെട്ടു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി മണിയാട്ട് ജോയി, ഭാര്യ എൽസി എന്നിവരാണ് മരണത്തിലും ഒരുമിച്ച് യാത്രയായത്. വാർദ്ധക്യ സഹചമായി കിടപ്പിലായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസമാണ് എൽസി മരണപ്പെട്ടത്.വിദേശത്ത് ജോലി ചെയ്യുന്ന മകന് എത്തുന്നതിനാൽ ഇന്നാണ് സംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ന് പുലർച്ചെ 4 മണിയോടെ ഭർത്താവ് ജോയിയും മരണപ്പെട്ടു. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് മുരിക്കുംതൊട്ടി സെന്റ്. മരിയഗൊരേത്തി പള്ളി സെമിത്തെരിയിൽ നടക്കും. പരേതനായ ഫാ.ജോസ് മണിയാട്ട്, ഷിബി, സനീഷ്, ജ്യോതിഷ് എന്നിവരാണ് മക്കൾ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.